2012 ഒക്‌ടോബർ 21, ഞായറാഴ്‌ച


തിരു നബി (സ) തങ്ങള്‍ നമസ്കരിക്കുമ്പോള്‍ പിഞ്ചു കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവിടുന്ന് നമസ്കാരം ദീര്‍ഖിപ്പിക്കില്ല. കൂടെ നമസ്കരിക്കുന്ന കുഞ്ഞിന്റെ മാതാവിനെ പരിഗണിച്.
ഭരണം കൊണ്ട് നീതിയുടെ പര്യായമായ സുലൈമാന്‍ (അ) മിന്‍റെ അടുക്കല്‍ ഒരിക്കല്‍ രണ്ടു സ്ത്രീകള്‍ ഒരു കുഞ്ഞില്‍ അവകാശ വാദവുമായി വന്നപ്പോള്‍ അവിടുന്ന് കുഞ്ഞിനെ ഭാകിക്കാന്‍ കല്‍പിച്ചപ്പോള്‍ ഒരുത്തി മൌനം പാലിച്ചപ്പോള്‍ മറ്റവള്‍ ഗദ്ഗദത്തോടെ പറഞ്ഞു കുഞിനെ ഒന്നും ചെയ്യണ്ട അവള്‍ വളര്‍തിക്കോട്ടേ... അപ്പോള്‍ ആ മാതൃഹൃദയം സുലൈമാന്‍ (അ) തിരിച്ചറിഞ്ഞു.
ഈ അടുത്തകാലത്ത്‌ ഞാന്‍ ഒരു എസ് എം എസ് വായിച്ചു. മഴ നനഞ്ഞു വീട്ടില്‍ കേറിവന്നപ്പോള്‍ അനിയന്‍ ചോതിച്ചു ചേട്ടനെന്താ കുട കൊണ്ടുപോയിക്കൂടായിരുന്നോ പെങ്ങള്‍ ചോതിച്ചു നിനക്കെന്താ മഴതോരും വരെ എവിടെയെങ്കിലും കേറി നിന്നുകൂടായിരുന്നോ അച്ഛന്‍ ചോതിച്ചു നിനക്ക് പനി വന്നാല്‍  ആരാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നെ എന്നാല്‍ തന്‍റെ സാരിത്തലപ്പ് കൊണ്ട് തലതോര്തിക്കൊണ്ട് അമ്മ പറഞ്ഞു എന്‍റെ പൊന്ന് മോന്‍ വീട്ടിലെത്തുന്നത് വരെ ഈ മഴക്കെന്താ പെയ്യാതിരുന്നുകൂടെ...
അല്ലാഹുവേ... ഞങ്ങളുടെ മാതാപിതാക്കളോട് നീ കരുണ കാണിക്കണേ... അവരോടുള്ള കടപ്പാട് ഈ ജീവിതം പകരം നല്‍കിയാലും തുല്ല്യമാവില്ല  അതുകൊണ്ട് നീ അവര്‍ക്ക് അര്‍ഹമായത് നല്‍കണേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ